Pages

Friday, December 3, 2010

കുടുംബപുരാണം

വക്ക് പൊട്ടിയ വാക്കിന്റെ വക്കിലെ വറ്റിനായ്
നാവ് മുറിഞ്ഞവന്‍ എനിക്കച്ചന്‍
തിരിച്ചുവരാത്ത മകനെയോര്‍ത്ത് നിലക്കാത്ത നിലവിളിയാല്‍
മൂകയായവള്‍ എന്റെ അമ്മ
പിറക്കാതെ പോയ കുഞ്ഞിന്റെ നെഞ്ഞിടിപ്പിനാല്‍ ബാധിരയായ വള്‍ എന്‍ സഖി
കരുണ തേടി മുള്‍മരം പുല്‍കി
അന്ധയായവള്‍ എനിക്ക് മകള്‍
കൂട്ടം തെറ്റിയ ആടിനെ തേടി പുലി മടയില്‍
അലഞ്ഞവന്‍ എന്റെ സുഹൃത്ത്
ചോര കൊണ്ട് നേര് തിരയാന്‍
മാറ് പിളര്‍ന്നവന്‍ എനിക്ക് മകന്‍
തൊണ്ടിന്നുള്ളിലെ  ഇരുള്‍ പുതപ്പില്‍
 നിത്യം സ്വസ്ഥംഉറങ്ങു ന്നവന്‍ ഞാന്‍

1 comment:

  1. 'വക്ക്പൊട്ടിയ വാക്കിന്‍റെ വക്കിലെ വറ്റ്...'

    ശക്തമായ ഭാഷക്ക് ഇണങ്ങുന്ന പദപ്രയോഗം .....

    ഇതാണ് കവിത ..................

    ReplyDelete