Pages

Thursday, January 8, 2015

ഓർമ്മകുറിപ്പ്

ഓർമ്മകളുടെ
ഓർമ്മയാണ്‌ കവിത 
*****
ഓർമ്മയടെ 
പരിഭാഷയിൽ
വാക്കുകൾ
നിലവിളിക്കുന്നു
******
ഓർക്കുവാൻ ഏറേ
മരണങ്ങളുണ്ട്
മറക്കാൻ പഠിക്കുന്ന
ഓരോ ജീവിതത്തിലും
******
അവയവം
ദാനം ചെയ്യുംപോലെ
മരിക്കുമ്പോൾ
ഓർമ്മകൾ
ദാനം ചെയ്യാനാവുമോ ?
*******
 ആദ്യം പിരിയുന്നവരാണ്
ഓർമ്മകളിൽ
അവസാനമെത്തുക
 

5 comments:

  1. എല്ലാം സമതിച്ചിരിക്കുന്നു.

    ReplyDelete
  2. സമ്മതിച്ചിരിക്കുന്നു എന്ന് തിരുത്തി വായിക്കുക

    ReplyDelete
    Replies
    1. സമ്മതം സ്വീകരിച്ചിരിക്കുന്നു , സ്നേഹപൂർവ്വം

      Delete