ഇത്തിരി ചട്ടിയിൽ
ഇത്തിരി മണ്ണിലൊടുങ്ങും ജന്മം
ആരോ അദൃശ്ശ്യമാം കമ്പിയിൽ
വളച്ചെടുത്തൊരാകാരം .
ഇടയ്ക്കിടെ പറിച്ചെടുത്ത-
രിഞ്ഞു മാറ്റുന്നു വേരുകൾ .
ഒരു കിളിക്കും ചേക്കേറാനവില്ല
ഒരു പുഴുവിനും തണലാവില്ല
ആർക്കുമൊരു കനിപോലും നൽകാനില്ല
വെയില് കൊള്ളേണ്ട
മഴനനയേണ്ട
ജനലിനിപ്പുറം ഇത്തിരി ലോകം
ആരും മഴുവുമായ് വരില്ല
സുഖം സ്വസ്ഥo ജീവിതം
നമ്മൾ ബോണ്‍സായികൾ .
ഇത്തിരി മണ്ണിലൊടുങ്ങും ജന്മം
ആരോ അദൃശ്ശ്യമാം കമ്പിയിൽ
വളച്ചെടുത്തൊരാകാരം .
ഇടയ്ക്കിടെ പറിച്ചെടുത്ത-
രിഞ്ഞു മാറ്റുന്നു വേരുകൾ .
ഒരു കിളിക്കും ചേക്കേറാനവില്ല
ഒരു പുഴുവിനും തണലാവില്ല
ആർക്കുമൊരു കനിപോലും നൽകാനില്ല
വെയില് കൊള്ളേണ്ട
മഴനനയേണ്ട
ജനലിനിപ്പുറം ഇത്തിരി ലോകം
ആരും മഴുവുമായ് വരില്ല
സുഖം സ്വസ്ഥo ജീവിതം
നമ്മൾ ബോണ്‍സായികൾ .
നന്നായീ ഈ വരികള്‍..
ReplyDelete