Pages

Thursday, December 5, 2013

നുറുങ്ങുകൾ -(14)

 

പ്രവാസം 

----------------
പ്രവാസിയെന്നാൽ ഇടമില്ലാത്തവൻ
യൂസഫലിയും നജീബും പ്രവാസിയാണ്
ഞാനും .
***********

തിരിച്ചു വരുന്ന ഓരോ ഫ്ലൈറ്റിലും
ഒരുപാട് കണ്ണീരു കാണും
അതിലേറേ അച്ചാറും .
***********

ഷവർമയും പർദ്ദയും മലയാളമായ്
പൊറോട്ടയും ചിട്ടിയും ഇങ്ങോട്ടെടുത്തു
ഇതല്ലേ അത് -സാംസ്ക്കാരിക വിനിമയം .
***********

ആദ്യം വന്നവന് വീടായിരുന്നു സ്വപ്നം
പിന്നെയത് പുത്തൻ കാറായ് മാറി
നാളെ നാട്ടിൽ നാല് ബംഗാളികളുടെ -
അർബാബ് ആകാനാവും .
**********

'മിസ്സ്‌'കോളുകളുടെ പെരുമഴക്കിടയിൽ
മിന്നൽ പോലൊരു മിസ്സിസ്കോൾ .
**********

തിളച്ചാറിയ വെള്ളമാണ് വെള്ളിയാഴ്ച്ച
ശനിയാഴ്ച്ച അത് വീണ്ടും തിളക്കാൻ തുടങ്ങും .
***********



 

8 comments:

  1. തിരിച്ചു വരുന്ന ഓരോ ഫ്ലൈറ്റിലും
    ഒരുപാട് കണ്ണീരു കാണും
    അതിലേറേ അച്ചാറും .
    കൂടെ അത് തന്നയക്കുന്നവരുടെ സ്നേഹവും.

    ReplyDelete
  2. ഫ്ലെറ്റ് കടലിൽ മുങ്ങിയാൽ

    അറബിക്കടൽ ചെങ്കടലാവും

    വെള്ളത്തിന് ഉപ്പല്ല ,ഏരിവാകും

    ReplyDelete
  3. ഈ നുറുങ്ങുകളും ഒത്തിരി ഇഷ്ടപ്പെട്ടു..

    ReplyDelete
    Replies
    1. സുഖമെന്ന് കരുതുന്നു ...

      Delete
  4. പ്രവാസിയെന്നാൽ ഇടമില്ലാത്തവൻ
    യൂസഫലിയും നജീബും പ്രവാസിയാണ്
    ഞാനും .

    Speak Volumes !

    ReplyDelete
  5. <<< തിരിച്ചു വരുന്ന ഓരോ ഫ്ലൈറ്റിലും
    ഒരുപാട് കണ്ണീരു കാണും
    അതിലേറേ അച്ചാറും >>>
    വാസ്തവം.....

    ReplyDelete
  6. ജലീൽ ,നന്ദി . ഇനിയും കാണാം

    ReplyDelete