ഒരു കുടക്കീഴിലാണ് നാം ,
നീ മഴ നനയാതെ
ഞാന്‍ വെയിലേല്‍ക്കാതെ .
....
അന്നാദ്യ സ്പര്‍ശത്തില്‍ പേടിച്ച് തണുത്ത നിന്‍റെയുടല്‍
തീയായ് പടര്‍ന്നെന്നിലെ കനലിനെയൂതിപ്പെരുക്കി .
എന്റെ പച്ചയില്‍ പൊതിയുമ്പോള്‍
എന്തേ നീയിത്ര ചുവന്നു പോവാന്‍ .
....
ആദ്യമായ് പ്രണയം പങ്കിട്ട നാള്‍
നീ സുഖമായുറങ്ങി ,
ഞാനന്നുറങ്ങിയില്ല .
....
തീപിടിച്ച കടലാണ് ഞാന്‍
നീയാ കടലിനെപ്പേറുന്ന ഭൂമിയും
....
കൊടുങ്കാറ്റില്‍ ഭ്രാന്തെടുത്തലറുന്ന എന്റെ പായകള്‍
കെട്ടിയിട്ടതെന്നും നീയാം പായ്മരത്തില്‍
പറന്നുപോകാതെ പാറി പ്പറക്കാന്‍ .
....
എന്‍റെ പ്രണയം ഒരു യുക്തിയും തേടാതെ
നിന്‍റെ തിരസ്ക്കാരം എല്ലാ യുക്തിയോടുകൂടിയും
എല്ലാ അയുക്തിയും യുക്തിയാക്കുന്ന ജീവിതം പകരം വാങ്ങി
അന്യോന്യം വിഴുങ്ങിയ യുക്തിഭംഗമാണ് നാം .
................