Pages

Sunday, November 28, 2010

മൗനം

മൗനം
ഒറ്റപ്പെടുന്നവന്റെ പങ്ക് വെക്കാനാവാത്ത   വേദനയാണ്
മൗനം
കീഴടങ്ങിയവന്റെ അപഹരിക്കപെട്ട നാവാണ്
മൗനം
കൂട്ടം തെറ്റിയവന്റെ കേള്‍ക്കാനാവാത്ത ശബ്ദമാണ് 
മൗനം
വരികള്‍ക്കിടയിലെ നീറി പടരുന്ന അഗ്നിയാണ്
മൌനം
തിരസ്കൃതന്റെ നിലക്കാത്ത പ്രതിക്ഷേധമാണ്
മൗനം
പിറക്കാതെ മരിച്ച വാക്കുകളുടെ എരിഞ്ഞുതീരാത്ത ഹൃദയമാണ്
മൗനം
തിരിച്ചറിയാതെ പോയ സ്നേഹത്തിന്റെ ഉണങ്ങാത്ത മുറിവുകളാണ്
മൗനം
ഏകാന്തതയുടെ സം ഗീതമാണ്‌

Friday, November 19, 2010

കിളിപ്പാട്ട്

ഒന്നംകിളി തുഞ്ചത്ത്
രണ്ടാംകിളി മുട്ടത്ത്
പിന്നെ കിളിയായകിളിയെല്ലാം കോട്ടയത്ത്
ഇന്നിപ്പോള്‍ ചാനലില്‍ ചേക്കേറി
മലയാളത്തെ ലൈവ് ആയി കൊത്തിപ്പറിക്കുന്നു

ഒന്ന്


ഒന്നുമില്ലോന്നുമില്ലോന്നുമില്ല
ഒന്നോര്‍ത്താല്‍ ഒന്നിലുമോന്നുമില്ല
ഒന്നിച്ച്ഹിരുന്നു ഏറെ കിനാവുകണ്ട്‌
ഒന്നയിതീരുവാന്‍ കാത്തിരുന്നു
ഒന്നൊന്നായ് കാലം കഴിഞ്ഞുപോകെ
ഒന്നുമായില്ല
ഒന്നവാനുമായില്ല
ഇന്നെല്ലമെനിക്കൊന്നു തന്നെ

Friday, November 5, 2010

ശിഷ്ടം

കഷ്ടകാലം കടുത്തപ്പോള്‍

നഷ്ടങ്ങളുടെ കണക്കെടുത്ത്

എത്ര ക്കൂട്ടിക്കിഴിച്ചിട്ടും

ശിഷ്ടമായത് ജീവിതം

നഷ്ടമായതും ജീവിതം

Thursday, November 4, 2010

നമ്മള്‍

നീയൊരു കടലായ്
ഞാന്‍ ആകാശവും
കടലുമാകാശവും ചേരുന്നിടം
ഒരു മായക്കാഴ്ച മാത്രം