Pages

Wednesday, August 10, 2016

അസംബന്ധ കവിതകൾ 14

ഉണ്മ എന്തെന്ന്
അറിയാമെന്നിരിക്കെ
വിവരണങ്ങൾ
എത്ര വിരസമാണ്
*******

ഞാൻ വരഞ്ഞ
 കാട് മാത്രം നീ  കണ്ടു
അതിൽ മരങ്ങളും
മരങ്ങൾക്കിടയിൽ
കാറ്റുമുണ്ടായിരുന്നു
********

സന്തോഷങ്ങളിൽ
നിങ്ങൾ സ്വയം നഷ്ടപ്പെടുന്നു
ദുഃഖത്തിൽ
നിങ്ങളത് തിരിച്ചെടുക്കുന്നു





2 comments:

  1. "ഞാൻ വരഞ്ഞ
    കാട് മാത്രം നീ കണ്ടു
    അതിൽ മരങ്ങളും
    മരങ്ങൾക്കിടയിൽ
    കാറ്റുമുണ്ടായിരുന്നു..." ഈ വരികളോട് വല്ലാത്തൊരു അടുപ്പം!

    ReplyDelete
    Replies
    1. Mubi, കാട് മാത്രം കാണുന്നവരാണധികം

      Delete