അകലം
നമ്മുടെ നെഞ്ചിനിടയില്‍ വിയര്‍പ്പിന്റെ അകലം മാത്രം ,
എങ്കിലും നമ്മുടെ ഭാഷകള്‍ വിഭിന്നം
ഒടുവില്‍ യാത്രാമൊഴി ചൊല്ലുമ്പോള്‍
പരസ്പരം വാക്കുകള്‍ തിരിച്ചറിയാന്‍ തുടങ്ങും
പക്ഷെ ,ചില യാത്രകള്‍ മാറ്റിവെക്കാനാവില്ല.ആണും പെണ്ണും
അവള്‍ പൂച്ചയാണ് .
എപ്പൊഴും ലാളിക്കപ്പെടണം,എങ്കിലും
തഴുകുമ്പോള്‍ അറിയാതൊന്നു നൊന്തു പോയാല്‍
ഒളിച്ചു വെച്ച നഖങ്ങള്‍ പുറത്തുവരും .
അവന്‍ പട്ടിയെ പോലെയും
എത്ര ഏറു കൊണ്ടാലും വിട്ടു പോവില്ല ,
എന്നോ നുകര്‍ന്ന ഒരു തലോടലിന്റെ ഓര്‍മ്മയില്‍.
കവിത
കവിതയെനിക്ക് ആമയുടെ പുറന്തോടാണ്,
എവിടെയും എന്നെ പിന്നിലാക്കുന്നു ,എങ്കിലും
എപ്പോഴുമെന്നെ പൊതിഞ്ഞു നില്‍ക്കുന്നു