കത്തുന്ന വേനലില്‍ ചുട്ടു പൊള്ളുന്ന പടുമരം
ഉച്ചവെയില്‍ നക്കിത്തുടച്ചു തണലിന്റെ അവസാനതുള്ളിയും
ഉണങ്ങിയ ചില്ലകളിലിനി ഒരു തളിര്‍ പോലുമില്ല
അരികത്തുമകലത്തുമാരുമില്ലാ ഒറ്റമരം .
നഗ്നമാം ശാഖികളിലിനിയും അഭയമില്ല
നിനക്കിളവേല്‍ക്കാന്‍ ഒരിലയുടെ തണല്‍ പോലും തരാനില്ല .
എന്നില്‍ കൂടുകൂട്ടിയ ഓരോ നിമിഷത്തിനും നന്ദി
സ്നേഹപൂര്‍വ്വം എന്നെ ഉപേക്ഷിച്ചു പറന്നു പോകു .
_____________________________________________________________________
imagecourtesy : googleimage