കാര്മേഘപാളിയില്‍നിന്നൂര്‍ന്നൊരു ചെറു ജലകണം
കാറ്റിന്റെ കൈകളില്‍ തട്ടി താഴോട്ടു വീഴുംബോഴോര്‍ത്തു
ഈ മഹാ പ്രപഞ്ചത്തില്‍ ഞാനെത്ര നിസ്സ്വന്‍
ഗ്രീഷ്മത്തിന്‍ തീഷ്ണ ജ്വാലകള്‍ ഏറ്റു വാടിയ
ലോലമാം മലരിന്‍ മാറിലാ നീര്‍ ത്തുള്ളി തൊട്ടപ്പോള്‍
ആത്മഹര്‍ഷത്താല്‍കുഞ്ഞുപൂവിന്‍ ഹൃദയം മന്ത്രിച്ചു
സഫലമീ ജന്മം
* വളരെ മുമ്പ് വായിച്ച ഒരു ആംഗല കവിതയുടെ ആശയം (ഖേദപൂര്‍വ്വം : കവിതയുടെ പേരും കവിയുടെ പേരും ഓര്‍ക്കുന്നില്ല )
Sunday, January 30, 2011
Monday, January 17, 2011
മറ്റൊരാള്‍
ഓര്‍മവെച്ച നാള്‍ മുതല്‍ ഉള്ളിലുണ്ടോരാള്‍
ഏറെ നോവിച്ചും കലഹിച്ചും പ്രജ്ഞയുടെ മറു പാതിയായ് .
സ്മൃതി തന്‍ വ്രണങ്ങളില്‍ നഖമമര്‍ത്തിയും
സ്വപ്നങ്ങളില്‍ അജ്ഞാത സ്നേഹ സ്പര്‍ശത്താല്‍ നനഞ്ഞും
എന്നും ഉണര്‍ന്നിരിക്കുന്നു മറ്റൊരാള്‍ ......
എന്നിലെ നിന്നെ തെരയുമ്പോള്‍ അറിയുന്നു
പോരാളിയാണ് എങ്കിലും അടിമ ,
അരാജകനെങ്കിലും വിധേയന്‍
പ്രണയിയാണ് ഞാന്‍ , വൈരാഗിയും
എഴുതുമ്പോള്‍ മാത്രം കവിയായ് ചമഞ്ഞും
കണ്ണിറുക്കി ചിരിക്കുന്നു മറ്റൊരാള്‍ .......
ഞാനാം മൃഗത്തെ കടിഞാനിട്ടും കയര്‍ ഊരിയും
ചിന്തയില്‍ അശാന്തി യായി നീറി പടര്‍ന്നും
ഉത്തരങ്ങളില്‍ മറു ചോദ്യമായ് കല്ലുരുട്ടി കയറ്റിയും
വിശ്വാസങ്ങളില്‍ സന്ദേഹം ആയി സ്വാസ്ഥ്യം കെടുത്തിയും
ഒഴിയാബാധയായ് മറ്റൊരാള്‍. .....
ഏറെ നോവിച്ചും കലഹിച്ചും പ്രജ്ഞയുടെ മറു പാതിയായ് .
സ്മൃതി തന്‍ വ്രണങ്ങളില്‍ നഖമമര്‍ത്തിയും
സ്വപ്നങ്ങളില്‍ അജ്ഞാത സ്നേഹ സ്പര്‍ശത്താല്‍ നനഞ്ഞും
എന്നും ഉണര്‍ന്നിരിക്കുന്നു മറ്റൊരാള്‍ ......
എന്നിലെ നിന്നെ തെരയുമ്പോള്‍ അറിയുന്നു
പോരാളിയാണ് എങ്കിലും അടിമ ,
അരാജകനെങ്കിലും വിധേയന്‍
പ്രണയിയാണ് ഞാന്‍ , വൈരാഗിയും
എഴുതുമ്പോള്‍ മാത്രം കവിയായ് ചമഞ്ഞും
കണ്ണിറുക്കി ചിരിക്കുന്നു മറ്റൊരാള്‍ .......
ഞാനാം മൃഗത്തെ കടിഞാനിട്ടും കയര്‍ ഊരിയും
ചിന്തയില്‍ അശാന്തി യായി നീറി പടര്‍ന്നും
ഉത്തരങ്ങളില്‍ മറു ചോദ്യമായ് കല്ലുരുട്ടി കയറ്റിയും
വിശ്വാസങ്ങളില്‍ സന്ദേഹം ആയി സ്വാസ്ഥ്യം കെടുത്തിയും
ഒഴിയാബാധയായ് മറ്റൊരാള്‍. .....
Sunday, January 9, 2011
നുറുങ്ങുകള്‍
മരണം
മരണം ചിലത് ബാക്കി വെക്കുന്നു ,
പാതിയില്‍ മുറിഞ്ഞ വാക്ക് ...
മങ്ങി മറഞ്ഞു നിശ്ശലമായകാഴ്ച ...
തൊണ്ടയില്‍ കുരുങ്ങിയ ശ്വാസം .....
ജീവിക്കാതെ പോയ മറ്റൊരു ജീവിതം ........
ജീവിതം
പറഞ്ഞത് ഇത്തിരി
പറയാത്തത് ഒത്തിരി
തല
തലവേദനയല്ല എനിക്കെന്റെ _
തലതന്നെയാണ് വേദന ....
പിഴ
പുഴയായാലോഴുകണം
പുഴുവായാല്‍ ഇഴയണം
അതുകൊണ്ടാവാം പാവം ഞാനൊരു പിഴയായി
Subscribe to:
Posts (Atom)