ചുംബിച്ചതിന്
ചുണ്ടുകളെ
ലോക്കപ്പിലിട്ടത്
ഒരേ മുറിയിൽ
*******
എൻറെ ജഡത്തിനരികിൽ
ഞാനൊന്ന് കണ്ണ് തുറക്കാൻ
പ്രാർത്ഥിക്കുന്നു നീ
ഞാൻ കണ്ണ് തുറന്നാലോ
നീ തിരിഞ്ഞ് നോക്കാതെ
ഓടുന്നത് കാണേണ്ടി വരും
**************
മലയാളിയുടെ സ്വന്തം
മത്സര ഇനങ്ങളാണ്
വീട് വെക്കലും
വിവാഹവും
************