ഏകാന്തത-
പെരുമഴച്ചാർത്തിലും
സ്ഫടിക മഴവള്ളികൾക്കിടയിൽ
മഴ നനയാത്തൊരിടം
പ്രണയം -
സ്വരരാഗധാരയുടെ
യതിയിൽ പൂക്കുന്ന
ഒരു മാത്രതൻ മൗനം
സാന്ത്വനം -
നട്ടുച്ച നെറുകയിൽ
നീറിപ്പടരുമ്പോൾ
അറിയാതെ വന്നെന്നെ
തലോടും നിൻ വിരലുകൾ
പെരുമഴച്ചാർത്തിലും
സ്ഫടിക മഴവള്ളികൾക്കിടയിൽ
മഴ നനയാത്തൊരിടം
പ്രണയം -
സ്വരരാഗധാരയുടെ
യതിയിൽ പൂക്കുന്ന
ഒരു മാത്രതൻ മൗനം
സാന്ത്വനം -
നട്ടുച്ച നെറുകയിൽ
നീറിപ്പടരുമ്പോൾ
അറിയാതെ വന്നെന്നെ
തലോടും നിൻ വിരലുകൾ