Pages

Wednesday, October 23, 2013

നുറുങ്ങുകൾ- 11

മോഹം 
 
അണുനാശിനിയുടെ പരസ്യം പോലെയാണ്
മോഹങ്ങൾ
എത്ര തുടച്ചുമാറ്റിയാലും
ഒരു പാട് ബാക്കിയാവും .
***********
അടയാളം 
 
കുറിവരക്കുന്നതും
തൊപ്പിയിടുന്നതും
അന്ന് ഐശ്വര്യമായിരുന്നു
ഇന്ന് അടയാളവും .
*************
പ്രവാസം 
 
പ്രവാസമല്ല,
കുടിയേറ്റമാണെന്ന് ഭാഷാപണ്ഡിതൻ
കുടിയേറ്റമല്ല.
കുടിയിറങ്ങിയതാണെന്ന് പ്രവാസി
*************
പുലിപ്പുറത്തെ യാത്രയാണ് പ്രവാസം
കയറിയാൽ പിന്നെ
ഇറങ്ങാനാവില്ല .
**************
ത്യാഗം 
 
പ്രശ്നങ്ങളെല്ലാം ഉപേക്ഷിച്ച്
ആത്മീയ ശാന്തി തേടുന്നു സന്ന്യാസി
സ്വാസ്ഥ്യമെല്ലാം വെടിഞ്ഞ്‌
അപായമാം കർമ്മത്തിൻ അഗ്നിയേന്തുന്നു വിപ്ലവകാരി
എന്താണ്‌ ത്യാഗം ?
ആരാണ് പരിത്യാഗി ?
**************
 

3 comments:

  1. മിനിക്കവിതകള്‍ വളരെ നല്ല അര്‍ത്ഥതലങ്ങള്‍ ഉള്ളവ തന്നെ..
    അഭിനന്ദനങ്ങള്‍

    ReplyDelete
  2. nalinakumari, എന്റെ വരികൾ വായിച്ചതിൽ സന്തോഷം . ഇനിയും കാണാം

    ReplyDelete
  3. great......excited and feeling proud......ithokke publish cheyyande,,,?

    ReplyDelete