മഹാപ്രസ്ഥാനം
തിരിഞ്ഞു നോക്കാത്തവരാണ് വിജയികള്‍
അവര്‍ക്കുള്ളതാണ് സ്വര്‍ഗ്ഗം
എന്നിട്ടും തിരിഞ്ഞുനോക്കി പരാജയപ്പെട്ടവരുടെ സ്വര്‍ഗ്ഗം
ചരിത്രം പോലും തിരിച്ചറിയാറില്ല
ചിലപ്പോഴെങ്കിലും തോല്‍വിയും ജയമാണ് .
*
ഓര്‍ക്കുവാനൊരു ശിമയോന്‍ പോലുമില്ല
മറക്കുവാന്‍ കുരിശിന്റെ വഴിയത്രയും .
*
ദൈവത്തിന്റെ മനോഹര സൃഷ്ടി മനുഷ്യനാവാം,പക്ഷെ -
മനുഷ്യന്റെ മോശം സൃഷ്ടിയാണ് ദൈവം .
അവന്‍ അവനെത്തന്നെ ദൈവമായ് പകര്‍ത്തി വെച്ചു.
*
കാണാതാവുന്നവര്‍ ദൈവത്തെപ്പോലെയാണ്
ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കാം
ഒരിക്കല്‍ കണ്ടെത്തുമെന്നും .