തീര്‍ത്ഥമായി നിന്നശ്രുകണങ്ങളെന്‍
ആത്മദലങ്ങളില്‍ പടരവേ ,
പ്രാണയാര്ദ്രമായ് പാടുന്നു ഹൃദയ തന്ത്രികള്‍
ഏകാന്ത മധുരമൊരു സുഖദ നൊമ്പരം .
നിശാഗന്ധിയെ നിലാവ് ചുംബിചുണര്ത്തും രാവില്‍
നിന് രാഗ സ്മ്രിതികളില്‍ ഉള്ളം തുളുമ്പുന്നു .
അജ്ഞാത സുന്ദരമേതോ യമുനാ തടത്തില്‍ -
ഞാനൊരു നീലകടമ്പായ് പൂത്തുലയുന്നു .
രാത്രിമഴയായ് പെയ്തിറങ്ങുന്നു
നിന് നിഗൂഡസ്മിതമെന്‍ ദാഹാ ര്‍ത്ത വിപിനങ്ങളില് .
ചേര്‍ത്തുവെക്കുന്നു നിന് പ്രണയത്തിന്
വളപ്പൊട്ടുകള്‍ എന്നന്തരാത്മാവില്‍
അന്തമറ്റ ജന്മാന്തരങ്ങള്‍ക്കായ്....