മറ്റൊരാള്‍
Pages
Home
Tuesday, November 29, 2016
അസംബന്ധ കവിതകൾ -19
എന്നെ ചുഴറ്റും
ഭ്രാന്തിനു ബലിയായ്
എറിഞ്ഞുടച്ചു ഞാനെന്റെ അഗ്നിബിംബം
ചിതറി തെറിച്ച സൂര്യനെ
വാരിയെടുത്തെന്റെ
വിരലുകൾ വെന്തുപോയ്
Friday, November 18, 2016
അസംബന്ധ കവിതകൾ : 18
വെയിൽ
ഇലകളോട് പറഞ്ഞത്
വേരുകൾ
മണ്ണിൽ കുറിച്ച് വെക്കുന്നു
*******
വേനൽ
പിഴുതെറിഞ്ഞ ഇലകൾ
വേരിലേക്കുള്ള
ദൂരം കുറക്കുന്നു
Thursday, November 10, 2016
ശംഖ്
ശംഖ്
_______
ജലം
മാഞ്ഞുപോയൊരോര്മ്മ
കടൽ
ഏതോ പ്രാചീന കാലം
ഇന്നും
ശംഖിനുള്ളിൽ
ഒരു കടലിരമ്പുന്നുണ്ട്
Newer Posts
Older Posts
Home
Subscribe to:
Posts (Atom)