തീരെ ചെറി യവരാണ്
അകത്തെ വലിയ പീഠങ്ങളിൽ
വലിയവർ
പുറത്തെ വെയിലത്തും .
**********
വിജയികളായി എണ്ണുന്നവർ
കൂടുതൽ പണം നേടിയവരാണെങ്കിൽ
ലോകം തോറ്റവരുടെതാണ് .
**********
ലോകം വിജയിച്ചവരെ തെരയുന്നു
എന്തായിരുന്നു മത്സരം ?
ഇവർ ആരെയാണ് തോൽപ്പിച്ചത്?
***********
ചിലരെ ഒരു നോക്കിലറിയാം
ചിലരെ ചില വാക്കിലും
ചിലരെയറിയാനൊരു
ജീവിതം പോര
**********