അല്‍പ്പം മത (ദ ) പരം
ഇനി ഒരക്ഷരം മാറ്റിയെഴുതാം
മദം എന്നതാവും ശരി
ഹിന്ദു മദം ..ഇസ്ലാംമദം ..ക്രിസ്തു മദം .
********
അന്ന് സര്‍വശക്തനും സര്‍വ വ്യാപിയുമായ ദൈവം
ഇന്ന് സര്‍വശക്തവും സര്‍വവ്യാപിയുമായ മതം .
*********
ചുണ്ട് ഒന്നനങ്ങിയാല്‍ മതവികാരം വ്രണപ്പെടും.
സത്യം പറഞ്ഞാല്‍ ദേശസ്നേഹം * വ്രണപ്പെടും .
( അതും ഒരു മതമാണല്ലൊ )
ഇത്രയും പ്രതി രോധ ശേഷിയില്ലാത്ത ഇതിനെല്ലാം
കുത്തിവെപ്പിനു സമയം കഴിഞ്ഞു .
*********
മന്ത്രിയാക്കുന്നതും മതം
താഴെയിറക്കുന്നതും മതം
എവിടെയും മിണ്ടുന്നത് മതം
ചിലത് കാണാതെപോവുന്നതും മതം
( ദൈവം നമുക്കിടയില്‍ തലയില്‍ മുണ്ടിട്ട്നടക്കുന്നുണ്ടാവും .
പാവത്തെ ആരും ഒറ്റിക്കൊടുക്കരുതേ .)
______________________________________________________________
* അരുന്ധതി റോയിയും ബിനായക് സെന്നും നേരിടുന്നത്