Pages

Thursday, October 13, 2011

പുസ്തകം

    
ഓരോ പുസ്തകത്തിനും ഓരോ മുഖമാണ്,
ഓരോ ഹൃദയവും.
ചിലത് നമ്മെ അകത്തേക്ക് ക്ഷണിക്കും
(പലതും ആരും തുറന്നുനോക്കാതെ പോകും)

തുറക്കുമ്പോള്‍ ഒന്നാം പുറത്തുതന്നെ വിലയറിയാം
(പുസ്തകങ്ങള്‍ക്ക് വില നിശ്ശയിക്കുന്നത് എങ്ങനെയാണ്?)
പിന്നെ  അവതാരികയുടെ പടിപ്പുരയും (പലപ്പോഴും വീടിനേക്കാള്‍
വലിയ പടിപ്പുരകള്‍ ) കടന്നു പാഡ ത്തിലേക്ക്

അക്ഷരങ്ങള്‍ അഗ്നിയായ് പടരുമ്പോഴും 
വരികള്‍ക്കിടയില്‍  ഞെരിഞ്ഞമരുന്ന നേരിന്റെ നിലവിളി 
അര്‍ദ്ധവിരാമങ്ങളില്‍ പാതിവെന്ത നിലപാടുകള്‍ 
കാണാത്ത കാഴ്ചകളുടെ നെടുവീര്‍പ്പായോടുങ്ങുന്ന പൂര്‍ണവിരാമം 

അധ്യായങ്ങല്‍ക്കിടയിലെ ശൂന്യസ്ഥലികളില്‍
എഴുതാതെ പോയ ജീവിതം
ആരുമറിയാത്ത എഴുതാപ്പുറം


ആരോ വരച്ച അടിവരകള്‍
മായാത്ത വടുക്കളയന്ത്യം വരെ
ഓര്‍മിക്കുവാന്‍ വെച്ച് മറന്നുപോയ
അടയാള ത്തുണ്ടുകള്‍ ഓര്‍മ്മതെറ്റ്പോല്‍ അനാഥം

അവസാനവരിയും വായിച്ചുതീരുമ്പോള്‍
ഒരു കനത്ത അടിവര
പിറക്കാതെ മരിച്ച വാക്കുകളുടെ സ്മാരകശില

അവസാനത്തെ പുറം
ഏകാന്തവും ശാന്തവുമായ ഇടം
ലിപികളില്ലാത്ത ഭാഷയിലെഴുതിയ 
പരിഭാഷയില്ലാത്തകവിതയാണ്  മരണം 

പുറംചട്ടയില്‍ നാല് നല്ലവാക്ക്
എല്ലാ ഗ്രന്ഥങ്ങളും അവസാനിക്കുന്നത് ഇങ്ങനെയാണ് .

4 comments:

  1. ലിപികളില്ലാത്ത ഭാഷയിലെഴുതുക.....
    പരിഭാഷയില്ലാതെ അല്ലേ? ശരിയാണ്.

    ഇനിയും എഴുതുമല്ലോ.

    ReplyDelete
  2. ലിപികളില്ലാത്ത ഭാഷയിലെഴുതിയ
    പരിഭാഷയില്ലാത്തകവിതയാണ് മരണം.....
    മനോഹരം ......ഇതിലപ്പുറം എന്താണ് ഒരു പുസ്തകത്തിലുള്ളത്......ആശംസകള്‍ ..........

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. എച്മു..സാന്ദ്ര..നന്ദി..

    ReplyDelete